അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

അഭിമാന നിറവിൽ മലയാളക്കര..! ; വിഎസ് അച്യുതാനന്ദനും, ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
Jan 25, 2026 09:46 PM | By Rajina Sandeep

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക.

പി നാരായണനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു.

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.

കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും.

5 പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്.

VS Achuthanandan, Justice KT Thomas get Padma Vibhushan, Mammootty and Vellappally get Padma Bhushan

Next TV

Related Stories
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jan 25, 2026 06:51 PM

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക്...

Read More >>
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

Jan 25, 2026 02:20 PM

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ് ഷിബുവിന്

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക് ; മെഡൽ ലഭിച്ചത് ദില്ലി പൊലീസിലെ എസ് ഐ കോഴിക്കോട് സ്വദേശി ആര്‍ എസ്...

Read More >>
ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ  പീഡിപ്പിച്ചു ; ഒടുവിൽ  അറസ്റ്റ്

Jan 25, 2026 01:02 PM

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ പീഡിപ്പിച്ചു ; ഒടുവിൽ അറസ്റ്റ്

ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ മുൻ ആശുപത്രി ജീവനക്കാരൻ പല തവണ പീഡിപ്പിച്ചു ; ഒടുവിൽ ...

Read More >>
മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

Jan 24, 2026 06:34 PM

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി...

Read More >>
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

Jan 24, 2026 05:53 PM

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ...

Read More >>
കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

Jan 24, 2026 05:33 PM

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും,...

Read More >>
Top Stories

News Roundup